Web designed & maintained : M.A.G
WELCOME TO OUR WEBSITE…
Possession certificate
കൈവശാവകാശ സാക്ഷ്യപത്രം
അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യേണ്ടവ :
* നിലവിലെ സാമ്പത്തികവർഷത്തെ ഭൂനികുതി രസീത്
* ആധാരം /പട്ടയം ...
സർട്ടിഫിക്കറ്റുകൾക്കായി ഇ ഡിസ്ട്രിക്ട് മുഖേനയോ നേരിട്ടോ വില്ലേജ് ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കാം.
സംസ്ഥാന സർക്കാർ ആവശ്യങ്ങൾക്കായും സംസ്ഥാനത്തിനുളളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളൊഴികെയുളള സർക്കാർ/പൊതുമേഖലാ/ ധനകാര്യ സ്ഥാപനങ്ങളിലെയും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനു മാത്രമാണ് വില്ലേജ് ഓഫീസർ നടപടി കൈകൊളളുന്നത്.
സ്വകാര്യ സ്ഥാപനങ്ങൾക്കോ സ്വകാര്യ വ്യക്തികൾക്കോ മുമ്പാകെ ഹാജരാക്കുന്നതിനായി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതല്ല.
Possession & Non attachment certificate
കൈവശാവകാശ ജപ്തിരഹിത സാക്ഷ്യപത്രം
അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യേണ്ടവ :
* നിലവിലെ സാമ്പത്തികവർഷത്തെ ഭൂനികുതി രസീത്
*ആധാരം /പട്ടയം ...
* കുടിക്കട സർട്ടിഫിക്കറ്റ്
(യഥാർത്ഥത്തിൽ കുടിക്കട സർട്ടിഫിക്കറ്റിൻറെ പട്ടികയിൽ കക്ഷിയുടെ ഭൂവിവരങ്ങൾ ഉണ്ടായിരിക്കണം. പതിവുകൾ ഇല്ല എന്നോ “NIL” എന്നോ അടിച്ചുവരുന്ന കുടിക്കട സർട്ടിഫിക്കറ്റ് അതിൻറെതായ ലക്ഷ്യം നിറവേറ്റുന്നില്ല)
വിലനിർണ്ണയ സർട്ടിഫിക്കറ്റ് (VALUATION CERTIFICATE)
നിരാക്ഷേപമായ ഉടമസ്ഥതയും കൈവശാവകാശമുളള ഭൂമിയുടെയും അതിലെ ചമയങ്ങളുടെയുംമൂല്യം നിർണ്ണയിച്ചുനൽകുന്ന സാക്ഷ്യപത്രം
അപേക്ഷയോടൊപ്പം നിർബന്ധമായും ഉൾക്കൊളളിക്കേണ്ടത്
* ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നരേഖകൾ (ആധാരം /പട്ടയം ...)
* സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുളള ബാധ്യതാസർട്ടിഫിക്കറ്റ്
* നിലവിലെ സാമ്പത്തികവർഷത്തെ ഭൂനികുതി രസീത്