Web designed & maintained : M.A.G

counter free

WELCOME TO OUR WEBSITE…

വരുമാന സാക്ഷ്യപത്രം ( Income Certificate)


അപേക്ഷകൻറെ/യുടെ കുടുംബവാർഷികവരുമാനമാണ് വരുമാന സാക്ഷ്യപത്രത്തിൽ ചേർക്കുന്നത്.

അപേക്ഷയോടൊപ്പം   ഉൾക്കൊളളിക്കേണ്ടത്:

1. കുടുംബത്തിൻറെ ഭൂനികുതി രസീത്

2. റേഷൻ കാർഡ്

3. അപേക്ഷകൻറെ സത്യവാങ്മൂലം

കുടുംബാംഗങ്ങളുടെ വരുമാനത്തിന് പരിഗണിക്കുന്നത് :

1. അപേക്ഷകൻ / അപേക്ഷക

2. ഭാര്യ/ഭർത്താവ്

3. മാതാപിതാക്കൾ /രക്ഷാകർത്താവ്/ ഒരുമിച്ചു താമസിക്കുന്ന രണ്ടാനച്ഛൻ /രണ്ടാനമ്മ

4. ഒരുമിച്ചു താമസിക്കുന്ന അവിവാഹികരായ സഹോദരീ സഹോദരൻമാർ

സ്രോതസ്സ്

1. ശമ്പളം

2. സർവീസ് പെൻഷൻ / കുടുംബ പെൻഷൻ / ക്ഷേമ പെൻഷൻ

3. ആറുമാസത്തിലധികരിക്കുന്ന ഓണറേറിയം

4. കൂലിയിനത്തിലുളള വരുമാനം

5. കച്ചവടം / കമ്മീഷൻ /ബ്രോക്കറേജ്

6. കൃഷിയിൽ നിന്നുളളത്

7. വാടക / പാട്ടം

8. ബാങ്ക് നിക്ഷേപം /ഓഹരി െന്നിവയിൽ നി്നനുളള പലിശ/ഡിവിഡൻറ് …. ..

സത്യവാങ്മൂലത്തിൽ കൃത്യമായി ഇത് രേഖപ്പെടുത്തണം. കൂലി എന്നെഴുതുമ്പോൾ ജോലി കൂടി വ്യക്തമാക്കുക.


സത്യവാങ്മൂലം ഒരു മാതൃക


അപേക്ഷാ തിയതിയുടെ പിന്നിലേക്കുളള ഒരു കലണ്ടർ വർഷമാണ് വരുമാനത്തിനായി കണക്കാക്കുന്ന കാലയളവ്.


(അപേക്ഷയിലും സത്യവാങ്മൂലത്തിലുമൊക്കെ റേഷൻ കാർഡിലെ തന്നെ വരുമാനമെഴുതുക എന്നത് തെറ്റായ രീതിയാണ്.പകരം നിങ്ങൾക്ക് വരാവുന്ന ഏകദേശ വരുമാനം ചേർക്കുക)