Web designed & maintained : M.A.G

counter free

WELCOME TO OUR WEBSITE…

EDISTRICT REGISTRATION ചെയ്യുമ്പോൾ മാതാപിതാക്കളുടെ പേര് , ജാതി , എത്ര വർഷമായി താമസിക്കുന്നു എന്ന കോളം , റേഷൻ കാർഡ് നമ്പർ , മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ചേർത്തിരിക്കണം .

 ( സൈറ്റിൽ മാൻഡേറ്ററി കോളമല്ലെങ്കിലും)

 2000 നു ശേഷമുളള SSLC ആണെങ്കിൽ രജി.നമ്പരും വർഷവും ചേർക്കുക

 (കഴിയുന്നതും സ്കാൻ ചെയ്ത് ഒരു ഫയലായി അറ്റാച്ച്  ചെയ്യുക.  ആധാരത്തിൻറെ ഓരോ പേജ് ഓരോ ഫയലായും പല  ഡോക്യുമെൻറുകളുടെയും രണ്ട് പേജുകൾ രണ്ട് ഫയലായും  ഡോക്യുമെൻറ് നെയിമൊന്നും ഉളളടക്കം വേറൊന്നും എന്ന രീതി  ഒഴിവാക്കുക)

 

CASTE / COMMUNITY

1. സ്കൂൾ സർട്ടിഫിക്കറ്റ് .( SSLC BOOK/ TC /..)

2. പിതാവിൻറെ ജാതി തെളിയിക്കുന്ന രേഖ .( മുമ്പ് ലഭിച്ച ജാതി സർട്ടിഫിക്കറ്റ് /SSLC BOOK/ TC /..)

3. അഡ്രസ്സ് പ്രൂഫ്

(* പിതാവിൻറെ രേഖകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അപേക്ഷക/ൻറെ/യുടെ സഹോദരീ സഹോദരൻമാരുടെയോ പിതാവിൻറെ സഹോദരീ സഹോദരൻമാരുടെയോ ജാതി രേഖകൾ ഉൾക്കൊളളിക്കാം.

* ഒരു രേഖയും ഹാജരാക്കാനില്ലാത്ത സാഹചര്യത്തിൽ അപേക്ഷകൻ അവകാശമുന്നയിക്കുന്ന അതേ ജാതി / മതവിഭാഗത്തിൽ പെട്ടവരും അപേക്ഷകൻരെ ബന്ധുക്കളല്ലാത്തവരുമായ അയൽവാസികളുടെ മൊഴി വി.ഒ മുമ്പാകെ നേരിൽ രേഖപ്പെടുത്താം

* കിർത്താഡ്സ് നൽകിയ ഉത്തരവ് ഉണ്ടെങ്കിൽ SC/ST വിഭാഗങ്ങൾ അത് ഉൾക്കൊളളിക്കണം


***മുൻപ് ലഭിച്ച ജാതി സർട്ടിഫിക്കറ്റ് ഉണ്ട് എന്നുളളത് ടിയാന് വീണ്ടും അതേ ജാതി സർട്ടിഫിക്കറ്റ് തന്നെ അനുവദിക്കാനുളള കാരണമല്ല***

മാതാവിന് മക്കളുടെ ജാതി സർട്ടിഫിക്കറ്റ് വച്ച് മാത്രം ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതല്ല


4. മിശ്ര വിവാഹിതരിലൊരാൾ  SC/ST വിഭാഗത്തിൽ പെടുന്ന സംഗതിയിൽ ഇവരുടെ ജാതി നിർണ്ണയം നടത്തുന്നത് 20/11/2008 ലെ സ.ഉ (കൈ)109/2008 പ്രകാരമാണ്

   NATIVITY

1. സ്വന്തം സ്കൂൾ സർട്ടിഫിക്കറ്റ് , ആയതിൽ ജനനസ്ഥലം രേഖപ്പെടുത്തിയിട്ടി്ല്ലെങ്കിൽ ജനനസർട്ടിഫിക്കറ്റ് / മറ്റ് രേഖകൾ

2. അഡ്രസ്സിൽ മാറ്റമുണ്ടെങ്കിൽ നിലവിലെ അഡ്രസ് പ്രൂഫ്  

( ഒരാൾ അല്ലെങ്കിൽ ടിയാളുടെ മാതാപിതാക്കൾ ആരെങ്കിലും ഒരാളായാലും കേരളത്തിൽ ജനിച്ചവരെങ്കിൽ അപേക്ഷകന് നാറ്റിവിറ്റി സർട്ടിഫിക്കറ്റിന് അർഹതയുണ്ട്. ഇ ഡിസ്ട്രിക്ട് അപേക്ഷയിൽ രേഖയിലുളള ജനനസ്ഥലം രേഖപ്പെടുത്തണം)

    POSSESSION CERTIFICTAE

1. നിലവിലെ സാമ്പത്തിക വർഷത്തെ ഭൂനികുതി രസീത്

2. ആധാരം / പട്ടയം / (ഉടമസ്ഥാവകാശം തെളിയിക്കാനുളള രേഖ)

POSSESSION & NON ATTACHMENT CERTIFICTAE

1. നിലവിലെ സാമ്പത്തിക വർഷത്തെ ഭൂനികുതി രസീത്

2. ആധാരം / പട്ടയം / (ഉടമസ്ഥാവകാശം തെളിയിക്കാനുളള രേഖ)

3. സബ് രജിസ്ട്രാർ ഓഫീസിൽ നി്ന്നുളള കുടിക്കട (ബാധ്യതാ)സർട്ടിഫിക്കറ്റ്

INCOME  CERTIFICTAE

1. നിലവിലെ സാമ്പത്തിക വർഷത്തെ ഭൂനികുതി രസീത്

2. റേഷൻ കാർഡ്

3. വരുമാനം സംബന്ധിച്ചുളള സത്യവാങ്മൂലം

4. ശമ്പളം / പെൻഷൻ തുടങ്ങിയവയുളളവർ സാലറി സർട്ടിഫിക്കറ്റ്/പെൻഷൻ പേപ്പർ

(അപേക്ഷയിലും സത്യവാങ്മൂലത്തിലുമൊക്കെ റേഷൻ കാർഡിലെ തന്നെ വരുമാനമെഴുതുക എന്നത് തെറ്റായ രീതിയാണ്.പകരം നിങ്ങൾക്ക് വരാവുന്ന ഏകദേശ വരുമാനം ചേർക്കുക)


Family membership   CERTIFICTAE

1. മരണപ്പെട്ടവരുടേതാണ് വാങ്ങുന്നതെങ്കിൽ അവരുടെ മരണസർട്ടിഫിക്കറ്റ്

2. കുടുംബാംഗങ്ങളുടെ വിവരങ്ങളടങ്ങിയ റേഷൻ കാർഡ്

3. സമാനമായ മറ്റ് രേഖകൾ ഉണ്ടെങ്കിൽ ആയവ

4. സത്യവാങ്മൂലം

5. അയൽസാക്ഷിമൊഴി


One & Same   CERTIFICTAE

1. അഡ്രസ് പ്രൂഫ്

2. വ്യത്യസ്ത പേരുകളോ മേൽവിലാസമോ ഉളള രേഖകൾ

(One & same Certificate നു അപേക്ഷിക്കുമ്പോൾ Alias columns എന്നതിൽ വളരെ വ്യക്തമായി പേരുവിത്യാസവും അതുളള രേഖയുടെ പേരും നിർബന്ധമായും ചേർത്തിരിക്കണം. Identification marksNil എന്നു ചേർത്താലും മതി.)