Web designed & maintained : M.A.G

counter free

WELCOME TO OUR WEBSITE…

ജാതി / സമുദായ സർട്ടിഫിക്കറ്റ് (CASTE /COMMUNITY CERTIFICATES)


ഉദ്യോഗസംവരണത്തിനും വിദ്യഭ്യാസ ആവശ്യങ്ങൾക്കും വിവിധ ആനുകൂല്യങ്ങൾക്കുമായി അനുവദിക്കുന്നത് .


OBC / OEC വിഭാഗങ്ങൾക്ക് ഇഡിസ്ട്രിക്ട് വഴി അനുവദിക്കുന്നത്

-CASTE CERTIFICATE


SC/ST വിഭാഗങ്ങൾക്ക് ഇഡിസ്ട്രിക്ട് വഴി അനുവദിക്കുന്നത്

COMMUNITY CERTIFICATE


GENERAL CATEGORY ക്കാർക്ക് നിലവിൽ ഇഡിസ്ട്രിക്ട് വഴി ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനാവില്ല. ഇവർ നേരിട്ട് അപേക്ഷിക്കേണ്ടതാണ്


അപേക്ഷയോടൊപ്പം നിർബന്ധമായും ഉൾക്കൊളളിക്കേണ്ടത്

1. സ്കൂൾ സർട്ടിഫിക്കറ്റ് .( SSLC BOOK/ TC /..)

2. പിതാവിൻറെ ജാതി തെളിയിക്കുന്ന രേഖ .( മുമ്പ് ലഭിച്ച ജാതി സർട്ടിഫിക്കറ്റ് /SSLC BOOK/ TC /..)

3. അഡ്രസ്സ് പ്രൂഫ്

(* പിതാവിൻറെ രേഖകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അപേക്ഷക/ൻറെ/യുടെ സഹോദരീ സഹോദരൻമാരുടെയോ പിതാവിൻറെ സഹോദരീ സഹോദരൻമാരുടെയോ ജാതി രേഖകൾ ഉൾക്കൊളളിക്കാം.

* ഒരു രേഖയും ഹാജരാക്കാനില്ലാത്ത സാഹചര്യത്തിൽ അപേക്ഷകൻ അവകാശമുന്നയിക്കുന്ന അതേ ജാതി / മതവിഭാഗത്തിൽ പെട്ടവരും അപേക്ഷകൻരെ ബന്ധുക്കളല്ലാത്തവരുമായ അയൽവാസികളുടെ മൊഴി വി.ഒ മുമ്പാകെ നേരിൽ രേഖപ്പെടുത്താം

* കിർത്താഡ്സ് നൽകിയ ഉത്തരവ് ഉണ്ടെങ്കിൽ SC/ST വിഭാഗങ്ങൾ അത് ഉൾക്കൊളളിക്കണം


***മുൻപ് ലഭിച്ച ജാതി സർട്ടിഫിക്കറ്റ് ഉണ്ട് എന്നുളളത് ടിയാന് വീണ്ടും അതേ ജാതി സർട്ടിഫിക്കറ്റ് തന്നെ അനുവദിക്കാനുളള കാരണമല്ല***


മിശ്ര വിവാഹിതരിലൊരാൾ  SC/ST വിഭാഗത്തിൽ പെടുന്ന സംഗതിയിൽ ഇവരുടെ ജാതി നിർണ്ണയം നടത്തുന്നത് 20/11/2008 ലെ സ.ഉ (കൈ)109/2008 പ്രകാരമാണ്.